
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഔദ്യോഗിക സ്ഥിരീകരണമായില്ല. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ, ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് നേരത്തെ പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാരും ചില പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിലെയും വത്തിക്കാന്‍ എംബസിയിലെയും വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം കിട്ടിയ ശേഷമാകും മാര്‍പാപ്പ ഇന്ത്യയിലേക്ക് വരിക.
കൂടാതെ, ഇന്ത്യന്‍ രാഷ്ര്ടപതി, പ്രധാനമന്ത്രി, മാര്‍പാപ്പ എന്നിവര്‍ക്ക് സൗകര്യപ്രദമായ തീയതികള്‍ പരസ്പരം ചര്‍ച്ച ചെയ്ത് നിശ്ചയിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.






