
പാക്കിസ്ഥാന് രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച ബസ്സുമായി ഷൂട്ടിങിന് നടത്തിയ മലയാള ചിത്രം 'ആഭാസ'ത്തിന്റെ ഷൂട്ടിങ് ബാംൂരില് തടഞ്ഞു. ഷൂട്ടിങിനായി ജിന്നയുടെ ചിത്രം പതിച്ച ഡെമോക്രസി എന്നെഴുതിയ ബസ്സാണ് ഉപയോഗിച്ചത്. ഇതോടെ ഒരു സംഘം ആളുകളെത്തി ഷൂട്ടിങ് തടയുകയായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് ചിത്രം മാറ്റിയ ശേഷം ഷൂട്ടിങ് തുടരാന്‍ പോലീസ് അനുമതി നല്കി.
ജൂഡിത്ത് സംവിധാനം ചെയ്യുന്ന ആഭാസത്തില്‍ റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് താരങ്ങള്‍. ചിത്രത്തിനായി ഗോഡ്സേ, മാര്‍ക്സ്, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളുമുള്ള ബസ്സുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ രാജ്യദ്രോഹികള്‍ എന്ന പേരില്‍ ജിന്നയുടെ ചിത്രമുള്ള ബസ്സിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.






