
ലണ്ടന്‍: വിമ്പിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്പാനീഷ് ഗാര്‍ബൈന്‍ മുഗുരുസയ്ക്ക്. 77 മിനിറ്റ് നീണ്ടു നിന്ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കയുടെ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. സ്കോര്‍: 7-5, 6-0. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ വീനസ് രണ്ടാം സെറ്റില്‍ ഒരു ഗെയിംപോലും നേടാതെയാണ് തോല്‍വി വഴങ്ങിയത്.
വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാര്‍ഡാണ് വീനസിന് ഇതോടെ നഷ്ടമായത്. മുഗുരുസയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണിലാണ് മുഗുരുസ ആദ്യമായി ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടുന്നത്. അന്ന് എതിര്‍കോര്‍ട്ടില്‍ സെറീന ആയിരുന്നെങ്കില്‍ ഇന്ന് സെറീനയുടെ സഹോദരി വീനസ് വില്യംസ് ആയിരുന്നു എന്നുമാത്രം.






