അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ സെക്സി ദുര്‍ഗ എന്ന ചിത്രത്തിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്ക്കെതിരെ സൈബര്‍ അധിക്ഷേപം. രാജ്ശ്രീ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒന്നും ഫെയ്സ്ബുക്കില്‍ ഇടരുതെന്നും ഹിന്ദു ആരാധനാ മൂര്‍ത്തികളെ അപമാനിക്കരുതെന്നുമാണ് ആവശ്യം. ഒപ്പം അശ്ലീല ചിത്രങ്ങളും രാജ്ശ്രീയ്ക്ക് ലഭിക്കുന്നുണ്ട്. ഇതില്‍ ചിലതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് രാജ്ശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സെക്സി ദുര്‍ഗ അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ് നായികയ്ക്കെതിരായ അധിക്ഷേപം. അധിക്ഷേപത്തെക്കുറിച്ച് രാജ്ശ്രീ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ, സനല്‍ കുമാര്‍ ശശിധരന് എന്ന സംവിധായകന്റെ കീഴില്‍ ഞങ്ങളെല്ലാം കഠിനമായി പരിശ്രമിച്ചിട്ടുള്ള ചിത്രമാണിത്. ധാരാളം പേര് അവരുടെ സ്നേഹവും അന്വേഷണവും അറിയിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് താഴെ കൊടുത്തിരിക്കുന്നത്-രാജ്ശ്രീ കൂട്ടിച്ചേര്‍ത്തു.






