
ബഗല്‍കോട്ട്: യാത്രയ്ക്കിടെ ബസ് സ്റ്റാന്‍ഡിലെ ശുചീമുറിയില്‍ കയറിയ യുവതിക്ക് സുഖ പ്രസവം. കര്‍ണാടകയിലെ ഹങ്ഗുഡില് ഞായറാഴ്ചയാണ് സംഭവം. ഏഴാംമാസത്തിലാണ് യുവതി പ്രസവിച്ചത്. ഭര്‍ത്താവിനൊപ്പം ഗോവയില്‍ താമസിച്ചുവരികയായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് വിജയപുരയില്‍ എത്തിയത്.
വിജയപുരയിലെ ഗാനി സ്വദേശനിയായ 27കാരി അമ്മയ്ക്കൊപ്പം ഹുങ്ഗുഡിലേക്ക് വരവേയാണ് ശുചീമുറിയില്‍ കയറിയത്. അപ്രതീക്ഷിതമായ പ്രസവ വേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ഇവര്‍ക്ക് പ്രസവ ശുശ്രൂഷ നല്കി. സര്‍ക്കാര്‍ ആംബുലന്‍സ് എത്തിച്ച് അവരെ ഉടന്തശന്ന ഇല്‍കലിലെ ആശുപത്രിയിലേക്ക് മാറ്റി. പുര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമ്മയും കുഞ്ഞിനും മികച്ച പരിചരണം നല്കി വരികയാണെന്നും അവര്‍ അറിയിച്ചു.






