
ഗുവാഹത്തി: അസമിനെ മുക്കിയ വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരണം 59 ആയി ഉയര്‍ന്നു. സംസ്ഥാനത്തിലെ 24 ജില്ലകളിലായി 10 ലക്ഷത്തോളം ആളുകള്‍ ദുരിതക്കയത്തിലാണ്.
തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം എട്ടു പേര് മരിച്ചു. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 38 ശതമാനവും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നിരവധി മൃഗങ്ങളും ചത്തൊടുങ്ങുകയാണ്. പാര്‍ക്കില്‍ അവശേഷിക്കുന്ന മൃഗങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുകയാണ്. സംസ്ഥാനത്തെ ആയിരത്തി അഞ്ഞൂറിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്നും, അരലക്ഷത്തോളം ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തില്‍ നശിച്ചതായും ദുരന്ത നിവാരണ ംസനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസത്തിനായി സംസ്ഥാനത്തെ 15 ജില്ലകളിലായി 280 ക്യാമ്പുകള്‍ തുറന്നു. നരവധി ജില്ലകളിലും പാലങ്ങളും, തടയിണകളും തകര്ന്നുക. ജോര്‍ഹാത്തിലെ നിമാത്തിഹാട്ടിലും, ദുബ്റി ടൗണിലും അപകടകരമാംവിധം ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.






