
സുലൈമാനിയ: ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കുര്‍ദ്ദിഷ് സൈനീകാംഗമാണ് ഇത്തരത്തില്‍ ഒരു വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സൈന്യം അറിയിക്കുകയായിരുന്നു.
99 ശതമാനവും ഇയാള്‍ കൊല്ലപെട്ടിട്ടില്ലെന്നും തെക്കന്‍ സിറിയന്‍ നഗരമായ റാഖയില്‍ ജീവിക്കുന്നുണ്ടെന്നും തിങ്കളാഴ്ച ഇവര്‍ വ്യക്തമാക്കി.
സിറിയയില്‍ നിന്നും ഐഎസിനെ ഒഴിപ്പിച്ചപ്പോള്‍ മറ്റൊരു ഭീകരസംഘടനയായ അല്‍ ഖ്വയ്ദ ശക്തിപ്രാപിച്ച് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇനി സദ്ദാം ഹുസൈന്റെ ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ പെട്ട ആളുകളെ ഐഎസിന്റെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും സൂചനകളുണ്ട്.
