ന്യൂയോര്‍ക്കില്‍ നടന്ന ഐഫാ 2017ല്‍ തിളങ്ങിയത് ഷാഹിദ് കപൂര്‍ ആണ്. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി താരം. അതിലുപരി ഭാര്യ മിറയും മകള്‍ മിഷയുമായാണ് ഷാഹിദ് അവാര്‍ഡിനെത്തിയത്. അവാര്‍ഡ് വേദിയിലും ബോളിവുഡ് താരങ്ങള്‍ക്കിടയിലും കുഞ്ഞു താരകുടുംബം ശ്രദ്ധിക്കപ്പെട്ടു.
അവാര്‍ഡ് വേദിയിലെത്തിയ ഷാഹിദിനോട് 18-ാം വയസ്സില്‍ ചെയ്ത കുസൃതിത്തരം ഓര്‍മ്മയുണ്ടോ എന്നാണ്. രസകരമായിരുന്നു ഷാഹിദിന്റെ മറുപടി. 18-ാം വയസ്സില്‍ താനൊരിക്കലും ചിന്തിച്ചിരുന്നില്ല അപ്പോള്‍ വെറും അഞ്ചു വയസ്സ് മാത്രമുള്ള കുട്ടിയെയാണ് താന്‍ വിവാഹം ചെയ്യാന്‍ പോകുന്നതെന്ന്. തന്റെ ഏറ്റവും വലിയ കുസൃതിത്തരം അതായിരിക്കുമെന്നും ഷാഹിദ് പറഞ്ഞു.

മിഷയെക്കൂടാതെ അടുത്ത കുഞ്ഞിന് വേണ്ടി ചിന്തിച്ച് തുടങ്ങി. താനെന്നും മിറയെക്കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. പക്ഷേ മിറ തന്നെ ബോറന് ഭര്‍ത്താവായാണ് കാണുന്നത്. ദിവസങ്ങളോളം ജോലിയില്‍ മുഴുകുന്നത് കൊണ്ടാണിത്. ഉഠ്താ പഞ്ചാബിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പാണ് മിറയെ പെണ്ണുകാണാന്‍ ചെന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കില്‍ മുടി നീട്ടി കെട്ടി വെച്ച്, പ്രത്യേക പാന്റും ഷൂസും ധരിച്ചാണ് എത്തിയത്. പ്രാകൃത രൂപത്തില്‍ എത്തിയിട്ടും മിറ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചെന്നും ഷാഹിദ് പറയുന്നു.

Comments