
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വി.ഐ.പി പറയട്ടെയെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. കേസില്‍ കഥ പകുതിയെ ആയുള്ളുവെന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ സുനില്‍ പറഞ്ഞിരുന്നു.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ കൂടുതല്‍ കുരുക്കില്‍ പെടുത്താനുള്ള സൂചനയാണ് പള്‍സര്‍ സുനി നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് തന്നെക്കാള്‍ നന്നായി ദിലീപിന് അറിയാമെന്നാണ് ഇയാള്‍ പറഞ്ഞുവയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടേയും മാധ്യമങ്ങളുടെയും ശ്രദ്ധ ദിലീപിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനുള്ള നീക്കമാണിതെന്നും സൂചനയുണ്ട്.






