
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റം. സ്മൃതി ഇറാനിക്ക് വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ അധിക ചുമതല നല്കി. ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നഗര വികസനത്തിന്റെ ചുമതലയും നല്കി. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചതോടെ അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയത്.
വകുപ്പുകള്‍ കൈമാറിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതിനിടെ, നായിഡു ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി പത്രിക സമര്‍പ്പിച്ചു.






