
ദിലീപിനെ നായകനായി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ രണ്ടാമത്തെ ടീസറെത്തി. ടോമിച്ചന് മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, പ്രയാഗാ മാര്ട്ടിന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ അസറ്റിലായ നടന് ദിലീപിന്റെ പുതിയ സിനിമയായ രാമലീലയുടെ രണ്ടാം ടീസര്‍ ഏറെ ചര്‍ച്ചയായവുകയാണ്. സിനിമയേത് ജീവിതമേത് എന്ന് അറിയാന്‍ ഈ ടീസര്‍ കണ്ടാല്‍ സംശയം തോന്നാം.
തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന് എന്ന മുകേഷിന്റെ കഥാപാത്രം പറയുന്നു. പ്രതി ഞാനാകണം എന്നൊരു തീരുമാനം ഉള്ളതുപോലെ എന്ന് പറഞ്ഞ് കരഞ്ഞുകലങ്ങിയ കണ്ണുമായി നില്ക്കുന്ന ദിലീപിന്റെ കഥാപാത്രം. സിനിമ 21ന് ഇറങ്ങുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടുമില്ല.






