
ബാംൂര്: ന്യുറോളജിക്കല്‍ ഡിസോഡറിനെത്തുടര്ന്ന് തലച്ചോറില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന് ടേബിളില്‍ കൂളായി ഗിറ്റാര്‍ വായിച്ചുകൊണ്ട് രോഗി. 32കാരനായ ടെക്കി യുവാവാണ് അത്ഭുതമായി മാറിയിരിക്കുന്നത്. ബാംൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലായിരുന്നു ഗിറ്റാര്‍ വായന. സംഗീതജ്ഞന് കൂടിയാണ് ഈ ടെക്കി.
തലയില്‍ പ്രത്യേക ഫ്രെയിം ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. യുവാവിന്റെ ഗിറ്റാര്‍ വായന ശസ്ത്രക്രിയയ്ക്ക് ഏറെ സഹായകരമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലെ പ്രശ്ന ഭാഗങ്ങള്‍ ഏളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമായി. ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ സഞ്ജീവ് സി, ഡോക്ടര്‍ ശരണ്‍ ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
എംആര്‍ഐ സ്കാനിങിലൂടെ തലയോട്ടിയുടെ ഏറെ ഉള്ളിലായാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇവിടെ 8-9 സെന്റീ മീറ്റര്‍ അകത്തായാണ് ശസ്ത്രക്രിയ നടത്തിയത്.






