
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും സിനിമയിലും തന്റേതായ കയ്യൊപ്പു ചാര്‍ത്തുന്ന താരമാണ് രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്ത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ബോളിവുഡിന്റെ റാണിയായി. ഇപ്പോള്‍ പുതിയ ചിത്രമായ മണികര്‍ണിക; ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തില്‍ ഝാന്‍സി റാണിയായി അഭിനയിക്കുകയാണ്. എന്നാല്‍ ഷൂട്ടിങിനിടെ നടിയുടെ മുഖത്ത് വെട്ടേറ്റു. പുരികത്തിന് നടുക്കായി വാള് കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് സ്റ്റിച്ച് ചെയ്ത് കങ്കണ ഷൂട്ടിങിന് മടങ്ങിയെത്തി.
ഭാഗ്യം കൊണ്ടാണ് കണ്ണില്‍ കൊള്ളാതിരുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ താന്‍ വളരെ ത്രില്ലിലാണെന്ന് കങ്കണ പറയുന്നു. ഒരു യോദ്ധാവിന്റെ മുറിവ് തന്റെ മുഖത്തിനും കിട്ടിയല്ലോയെന്നാണ് കങ്കണയുടെ വാദം. ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവാകുമ്പോള് യുദ്ധത്തില്‍ പങ്കെടുത്തതിന്റെ അടയാളം നല്ലതാണെന്ന് കങ്കണ പറഞ്ഞു.
അപകടകരമായ രംഗങ്ങളില്‍ ഡ്യുപ്പ് ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ആയോധന കലകള്‍ പരിശീലിച്ച് അഭിനേതാക്കളെല്ലാം സ്വന്തമായി അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.






