പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനെന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ രംഗത്ത്. ബേദി തന്നെയാണ് ഇത്തരത്തില്‍ പ്രചരിച്ച പോസ്റ്ററുകളുടെ ചിത്രം എടുത്ത് ട്വിറ്റ് ചെയ്തിരിക്കുന്നത്. പുതുച്ചേരിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കിരണ്‍ ബേദി ട്വിറ്റ് ചെയ്തു.
ജൂലൈ നാലിന് മൂന്ന് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്യതതിലുണ്ടായ വിമര്‍ശനത്തിന്റെ ഭാഗമായാണ് കിരണ്‍ ബേദിക്കെതിരെ ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ രംഗത്തുവന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേയും തനിക്കെതിരെയും നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിതെന്നും കിരണ്‍ പ്രതികരിച്ചു. ഈ സംഭവത്തോടെ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരിക്കുകയാണ്.
ബിജെപിയിലെ മൂന്ന് പേരെ കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം എംഎല്‍എ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരിക്കുന്നത്.






