തൃശൂര്‍: ദേശീയ പാതയിലൂടെ പോകണമെങ്കില്‍ ടോള്‍ നിര്‍ബന്ധമെന്ന് ദേശീയപാത അതോറിറ്റി. ടോള്‍ പ്ലാസകളില്‍ എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നിര്‍ബന്ധമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. അഞ്ചുവാഹനത്തില് കൂടുതല്‍ കാത്തുകിടന്നാല്‍ ടോള്‍ ഗേറ്റ് തുറന്നിടേണ്ടതില്ല എന്നത് തെറ്റിദ്ധാരണയാണ്. എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിേെലാ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രത്യേക വിജ്ഞാപനം. ഇത്തരത്തില്‍ നിരവധിയാളുകള്‍ ബലം പ്രയോഗിച്ച് തുറന്ന് കൊടുക്കലും പതിവായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു വിജ്ഞാപനം പുറത്തിറക്കാന്‍ ദേശീയപാത അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. പ്രമുഖ സിനിമാതാരങ്ങള്‍ അടക്കം ഇത്തരത്തില്‍ നവമാധ്യമങ്ങളില്‍ ലൈവായി വന്ന് പ്രതിഷേധിച്ചിരുന്നു. വന്‍ തുകയാണ് പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ നിന്നും ഈടാക്കുന്നത്.






