
മുംബൈ: ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ വനിതാ ടീമിനു ബിസിസിഐയുടെ സമ്മാനം. ടീമിലെ ഓരോ താരങ്ങള്‍ക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ മറ്റ് അംഗങ്ങള്‍ക്കു 25 ലക്ഷം രൂപയും ബിസിസിഐ പ്രഖ്യാപിച്ചു.
ആതിഥേയരായ ഇംണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം മൂന്നിന് ലോര്‍ഡ്സിലാണ് മത്സരം നടക്കുന്നത്. ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പട ഫൈനലില്‍ പ്രവേശിച്ചത്.






