തിരുവനന്തപുരം: വിട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കോവളം എംഎല്‍എ വിന്‍സെന്റിനെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. വിന്‍സെന്റിനെ നെയ്യറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റും.എംഎല്‍എ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടയുകയും പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് രാഷ്്രടീയ പ്രേരിതമാണെന്ന് എം.വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു.
രാഷ്ര്ടീയ പകപോക്കലിന്റെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍നിന്നു സ്വന്തം വാഹനത്തില്‍ പേരൂര്‍ക്കട പോലീസ് ക്ലബില്‍ എത്തിയ എംഎല്‍എയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിന്‍സന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

Comments