ഡാര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിരയിലെ രണ്ടു വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ ലോറന് വിന്‍ഫീല്‍ഡും ടാമി ബ്യൂമോണ്ടുമാണ് പുറത്തായത്.
35 പന്തില്‍ നിന്നും 24 റണ്‍സായിരുന്നു ഓപ്പണര്‍ ലോറന് വിന്‍ഫീല്‍ഡിന്റെ സമ്പാദ്യം. 37 പന്തില്‍ നിന്നും 23 റണ്‍സ് എടുത്താണ് ബ്യൂമോണ് മടങ്ങിയത്. 47 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.
മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഞങ്ങളുടെയും തീരുമാനം. സീമേഴ്സ് ഫോമില്‍ തിരിച്ചെത്തിയത് ആശ്വാസമാണ്. ടോസിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പ്രതികരിച്ചു.
എന്തുതന്നെ സംഭവിച്ചാലും ഇന്ന് ഒരു സ്പെഷ്യല്‍ ദിവസമായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പറഞ്ഞു. രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയത്തിനായി ഒരുങ്ങുകയാണ്.

Comments