മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ആമി എന്ന ചിത്രത്തിലെ അനൂപ് മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അനൂപ് മേനോന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സഹീര്‍ അലിയുടെ ഗെറ്റപ്പിലുള്ള ചിത്രം അനൂപ് മേനോന് ഫെയ്സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.
സഹീര്‍ അലിയുടെ കഥാപാത്രത്തിന് ഒരു രാഷ്ട്രീയ നേതാവിനോടുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മനോഹരമായൊരു ബയോപിക് എന്നാണ് അനൂപ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് ആമിയാകുന്നത്.
വിദ്യാ ബാലന്റെ പിന്മാറ്റത്തെ തുടര്‍ന്നാണ് മഞ്ജു വാര്യര്‍ക്ക് നറുക്ക് വീണത്.






