ബെര്‍ഹാംപൂര്‍: ട്രക്കില്‍ ബീഫുണ്ടെന്ന് ആരോപിച്ച് ദേശീയപാതയില്‍ വാഹനം കത്തിച്ചു. ബെര്‍ഹാംപൂരിലെ ഗൊലന്തരക്ക് സമീപമാണ് സംഭവം.
ബീഹാറില്‍ നിന്നും മുംബൈക്കുള്ള പാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു വീണ ട്രക്കാണ് കത്തിച്ചത്. മറിഞ്ഞുവീണപ്പോള്‍ ട്രക്കില്‍ നിന്നും ഒരു പായ്ക്കറ്റ് പുറത്തേക്ക് വീഴുകയായിരുന്നു. ഇതില്‍ ബീഫാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ജനക്കൂട്ടം അക്രമം തുടങ്ങിയപ്പോള്‍ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ഇരുവരേയും ഉടന്‍ അറ്സറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനം ദേശീയപാത ഉപരോധിച്ചു. ട്രക്കില്‍ ബീഫാണോ എന്ന് വിശദമായ പരിശോധന നടത്തിയതായി പോലീസ് സബ് ഡിവിഷണല്‍ പോലീസ് അധികാരി അറിയിച്ചതിന് ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞു പോയതെന്ന് പോലീസ് പറഞ്ഞു.






