
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂർ ക്ലിപ്തം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന ആറ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.
നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച 'തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ശിൽപ്പി ശർമ്മ, ശ്രീജിത്ത് രവി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്.
മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്ന്റെ കൂടെ വൈറ്റ്സാൻഡ്സ് മീഡിയ ഹൌസ് പ്രൊഡക്ഷൻന്റെ ബാനറിൽ ഫരീദ് ഖാനും ഷലീൽ അസിസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.






