ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച ശൗച്യാലയങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിലാണ് നവമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. റെയില്‍ മന്ത്രാലയം അതിനായി നിയോഗിച്ചിരിക്കുന്നത് മറ്റാരെയുമല്ല ബാഹുബലി മുതല്‍ ഗാന്ധി വരെയുള്ള പ്രമുഖരെയാണ്.
ഇതുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ നേതാക്കളുടെ ചിത്രങ്ങള്‍ ചുമരില്‍ വരച്ചാണ് റെയില്‍ വെ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിരിക്കുന്നത്. ഇത്തരം ആളുകളുടെ ചിത്രങ്ങള്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.






