
കൊച്ചി : സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി. ഹര്‍ത്താലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച മദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും മദനി കൂട്ടിച്ചേര്‍ത്തു.
ബംഗുളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബുദുള്‍ നാസര്‍ മദനി, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേയ്ക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കര്‍ണ്ണാടക എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തിരിക്കുന്നത്.






