Authored by Web Desk | Last updated: 25 Jul 2017, 2:56 PM | 1 min read
തോപ്രാംകുടിയിലെ ജൂപ്പിറ്റര്‍ സിനിമ കൊട്ടകയുടെ മാനേജരായ പൗലോയും മകന് ഡൊമിനിക്കും തമ്മില്‍ വലിയ ആത്മബന്ധത്തിലാണ്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട മകനോട് സുഹൃത്തെന്ന പോലെയാണ് പൗലോയുടെ ഇടപെടല്‍.
ഒഴിവുസമയങ്ങളില്‍ സിനിമാ കൊട്ടകയില്‍ അച്ഛന്റെ ജോലിയില്‍ അവന് സഹായിക്കാറുമുണ്ട്. അവര്‍ അച്ഛനും മകനും മാത്രമാകുന്ന സമയങ്ങളില്‍ തന്റെ അമ്മയെക്കുറിച്ചുള്ള ഡൊമിനിക്കിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കു മറുപടിയായി ഭാര്യ റെബേക്കയെ ആദ്യമായി കണ്ടുമുട്ടിയതും പ്രണയിച്ചതുമൊക്കെ വികാരാധീനനായി പൗലോ മകനോടു മനസ്സ് തുറക്കുന്നു.
പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങള്‍, ഭാവങ്ങള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി, അജുവര്‍ഗീസ്, ജോജു ജോര്‍ജ്, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്, ആന്‍സണ്‍ പോള്‍, ഷാലു റഹീം, അഭിരാമി, പാര്‍വ്വതി നായര്‍, അരുന്ധതി, ലിജോമോള്‍, മീരാ നായര്‍, ഡെയ്ന്‍, രഞ്ജിത്ത് തുടങ്ങിയ ഒരു വന്‍ താരനിര തന്നെ കഥാപാത്രങ്ങളാകുന്നു.
അനുരാഗം - ദി ആര്‍ട്ട് ഓഫ് തേപ്പിന്റെ ആദ്യ ഷെഡ്യൂള്‍, കോഴിക്കോട്, കട്ടപ്പന എന്നിവിടങ്ങളില്‍ നടന്നു. അടുത്ത ഷെഡ്യൂള്‍ എറണാകുളം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി ജൂലൈ പകുതിയോടെ ആരംഭിക്കും.