
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് അന്വേഷണസംഘം പി.സി ജോര്‍ജിന് നോട്ടീസ് നല്‍കുക. തെളിവുകളുമായി ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.






