
മൈക്രോസോഫ്റ്റിന്റെ പുതിയ അപ്ഡേറ്റായ വിന്‍ഡോസില്‍ നിന്ന് പെയിന്റ് ഫീച്ചര്‍ എടുത്തുമാറ്റില്ലെന്ന് വ്യക്തമാക്കി. പെയിന്റ് മാറ്റുന്നുവെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎസ് പെയിന്റ് പിന്‍വലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
1985 ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് പെയിന്റ് ഏവര്‍ക്കും മുന്നില്‍ എത്തുന്നത്. ഇസഡ് സോഫ്റ്റിന്റെ പിസി പെയിന്റ് ബ്രഷ് എന്ന 1ബിറ്റ് മോണോക്രോം ലൈസന്‍സ്ഡ് വേര്‍ഷനില്‍ തുടങ്ങിയ ജൈത്രയാത്ര 32 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു. വിന്‍ഡോസ് 98ന്റെ വരവോടെ പെയിന്റ് ഉപയോഗിച്ച് വരയ്ക്കാവുന്ന ജെപിഇജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാനായത്. കഴിഞ്ഞ വര്‍ഷം 3ഡി ചിത്രങ്ങള്‍ വരയ്ക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റും പുറത്തിറക്കുകയും ചെയ്തിരുന്നു.






