
ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന നോക്കിയ 8 ന്റെ സവിശേഷതകള്‍ പുറത്ത്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറയുമായാണ് നോക്കിയ 8 ന്റെ വരവ്. ജൂലൈ 31ന് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. നോക്കിയാ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ കാള്‍ സീസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച ശേഷം ആദ്യം പുറത്തുവരുന്ന സ്മാര്‍ട്ട് ഫോണാണിത്. ഇവാന് ബ്ലാസ് എന്നയാള്‍ ടിപ്സ്റ്ററില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ് റെന്‍ഡറില്‍ നോക്കിയ 8ന്റെ മുന്‍ വശവും പുറക് വശവും കാണാം. നീല നിറത്തിലുള്ള ഈ വേരിയന്റിനു മെറ്റല്‍ ബോഡിയാണ് ഉള്ളത്. ലംബമായാണ് ഡ്യുവല്‍ ക്യാമറ പുറകുവശത്ത് ക്രമീകരിച്ചിരിക്കുന്നത്. ലെന്‍സുകള്‍ കാള്‍ സീസിന്റെതാണ്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളില്‍ ഡ്യുവല്‍ ക്യാമറ മോഡ്യൂളില്‍ ലെന്‍സുകള്‍ വേര്‍തിരിച്ചാണ് നല്‍കിയിരിക്കുന്നത്. താഴെയാണ് എല്‍ഇഡി ഫ്ലാഷ്.
ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8ന് 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയാകും ഉണ്ടാവുക. സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ആകും ഫോണിന് കരുത്ത് പകരുക എന്ന് കരുതുന്നു. 4 ജിബി റാമോടും 64 ജിബി ഇന്റേണല്‍ സ്റ്റോറേജോടും കൂടിയുള്ള വേരിയന്റ് ആകും നോക്കിയ 8 ആദ്യം അവതരിപ്പിക്കുക. മുന്‍വശത്ത് ഹോം ബട്ടന് കീയും നാവിഗേഷന്‍ വശങ്ങളില് ഹാര്ഡ്വെയര് ക്യാപ്റ്റീവ് കീകളും നല്‍കിയിട്ടുണ്ട്. വലത് വശത്തായി വോള്യം, പവര്‍ കീകള്‍ സ്ഥിതിചെയ്യുന്നു. മുകളിലെ അരുകില്‍ 3.5 എം.എം. ഓഡിയോ ജാക്കും കാണാം. നീല, സ്റ്റീല്‍, ഗോള്‍ഡ്/ബ്ലൂ, ഗോള്‍ഡ്/കോപ്പര്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ നോക്കിയ 8 ലഭ്യമാകും.






