ബെംഗളുരു: മകന്റെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചു. മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് അനുവദിക്കണമെന്ന് സുപ്രീം കോടതിയെ സമീപിച്ചത്.
മാതാവിനെ കാണുന്നതിന് ജാമ്യം അനുവദിച്ച വിചാരണ കോടതി, മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ അനുവദിക്കാത്തത് നീതി നിഷേധമാണെന്ന് അപേക്ഷയില്‍ പറയുന്നു. നേരത്തെ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് അനുവിദച്ചിരുന്നതായും അപേക്ഷയില്‍ പറയുന്നുണ്ട്.
അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ഈ മാസം 24ന് ഭാഗികമായി മാത്രമാണ് ബെംഗളുരു എന്‍ഐഎ കോടതി അംഗീകരിച്ചത്. അടുത്തമാസം ഒമ്പതിനാണ് മകന്റെ വിവാഹം.






