
കണ്ണൂര്‍: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരള പോലീസിന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലാണെന്ന് എഴിത്തുകാരന്‍ ടി പത്മനാഭന്.

കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് മറ്റു തടവുകാരില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ പണം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടി. പത്മനാഭന് പറഞ്ഞു.
ടി.പി. സെന്‍കുമാറിന് പബ്ലിസിറ്റി ക്രെയ്സാണെന്നും വിരമിച്ച ശേഷമുള്ള സ്വഭാവം അത്യന്തം ദയനീയമെന്നും ടി.പത്മനാഭന് പറഞ്ഞു. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്.







Comments