
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ രംഗത്ത് എത്തി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം തന്നെ 200 രൂപ നോട്ടുകള്‍ അധികം തമസിക്കാതെ വിനിമയത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപയുടെ അച്ചടി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി നല്കാന് വിസമ്മതിച്ചിരുന്നു.
അടുത്ത മാസം 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യം കുറഞ്ഞ നോട്ടുകള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് പുതിയ 200 നോട്ടുകള്‍ കൊണ്ടുവരുന്നത്.






