
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കി മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് നടന്നു. 'മാസ്റ്റര്‍ പീസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മാസ്റ്റര്‍ ഓഫ് മാസസ് എന്നാണ് ടാഗ് ലൈന്‍. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ഉണ്ടിതിന്.
കോളേജ് പ്രഫസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലം ഫാത്തിമ മാതാ കോളേജിലായിരുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലെത്തുന്ന അതിലും കുഴപ്പക്കാരനായ അധ്യാപകനാണ് എഡ്ഡി.
വരലക്ഷ്മി, പൂനം ബജ്വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്മാന്, സിജു ജോണ്‍, അര്ജുന് തുടങ്ങി വന്‍ യുവതാരനിരയും ഒപ്പമുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മ്മിക്കുന്നു.






