
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. മുഖ്യമന്ത്രിയെ രാവിലെ 11.30നും പോലീസ് മേധാവിയെ 12.30നുമാണ് വിളിച്ചു വരുത്തിയത്. ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു.
സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കുറ്റവാളികളെ കര്‍ശനമായി നേരടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, ക്രമസമാധാനനില വിശദീകരിച്ചുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.







Comments