
ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനു വേണ്ടി വെളിപാടുണ്ടായ നിമിഷം സെല്‍ഫിയാക്കി മോഹന്‍ലാല്‍. വെളിപാടിന്റെ സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. 'എന്റെ വെളിപാട്, വെളിപാട് മൊമെന്റ് സെല്‍ഫി' എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം.
ഒപ്പം ആരാധകരോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തു. നിങ്ങള്‍ക്കും ഇത്തരം വെളിപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സെല്‍ഫിയാക്കി അയച്ചു തരൂവെന്ന് വെളിപാടിന്റെ പുസ്തകത്തിലെ പ്രൊഫ. മൈക്കിള്‍ ഇടിക്കുള.
വെളിപാട് മൊമെന്റ് എന്ന് പേരിട്ട സെല്‍ഫി 8921970906 എന്ന നമ്പറിലേയ്ക്ക് പേരുമായി അയയ്ക്കാം. തിരഞ്ഞെടുക്കുന്ന അഞ്ചു പേര്‍ക്ക് ലാലേട്ടനെ കാണാം. ഓഗസ്റ്റ് 10 ആണ് അവസാന തിയതി.






