മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോള്‍; ഭാവനാച്ചായന് ഈ പ്രമുഖ സംവിധായകന്
മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോള്‍; ഭാവനാച്ചായന് ഈ പ്രമുഖ സംവിധായകന്
Authored by Web Desk | Last updated: 31 Jul 2017, 1:14 PM | 1 min read
ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രീയ ചിത്രം മഹേഷിന്റെ പ്രതികാരം പ്രിയദര്ശന് തമിഴില്‍ എത്തിക്കുകയാണ്. ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം പ്രിയദര്ശന് റീമേക്ക് ചെയ്യുമ്പോള്‍ അതിലെ മാറ്റം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയുടെ റോളില്‍ ഉദയ്നിടി സ്റ്റാലിനും, ജിംസിയായി നമിത പ്രമോദും, സൗമ്യയായി പാര്വ്വതിയുമെത്തുന്നു.
പ്രശസ്ത നാടക നടന് കെഎല്‍ ആന്റണി അവതരിപ്പിച്ച വിന്‍സെന്റ് ഭാവന എന്ന കഥാപാത്രം തമിഴിലെത്തുമ്പോള്‍ പ്രമുഖ സംവിധായകന് മഹേന്ദ്രനാണ് ആ റോള്‍ ചെയ്യുന്നത്. വിജയ് നായകനായ തെരിയില്‍ വില്ലന്‍ കഥാപാത്രമായ രാഷ്ട്രീയ നേതാവായെത്തി ഏറെ ശ്രദ്ധ നേടിയിരുന്നു. എംഎസ് ഭാസ്കര്‍ ആര്‍ട്ടിസ്റ്റ് ബേബിയായുമെത്തും.
ചിത്രം തമിഴിലെത്തുമ്പോള്‍ നടനും സംവിധായകനുമായ സമുദ്രക്കനിയാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്.