
മൃഗസ്നേഹികളായ ആളുകള്‍ അവയോട് അടുത്ത് ഇടപഴകുമ്പോള്‍ കുറച്ച് കരുതലോടെ വേണം പെരുമാറേണ്ടത്. നിങ്ങള്‍ക്ക് വളര്‍ത്തുമൃഗമായി നായ ഉണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ വേണ്ടത് ആവശ്യമാണ്. നായകള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ വാലാട്ടാറുണ്ട്, കുറേക്കൂടി അടുപ്പം കാണിക്കാന്‍ ദേഹത്ത് ചാടി കയറുകയും കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചില നായകള്‍ മുഖത്ത് നക്കാറുമുണ്ട്. ചിലര്‍ ഇതിന് സമ്മതിക്കാറില്ലെങ്കിലും ഭൂരിപക്ഷം ആളുകളും നായയെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവരാണ്, ഇത് പ്രായഭേദമന്യേ ആണ് താനും. എന്നാല്‍ ഇത് തെറ്റായ ഒരു കാര്യമാണെന്നാണ് നായ വിദഗ്ദനായ മാര്‍ട്ടി ബെക്കര്‍ പറയുന്നത്.
ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ വൈറോളജി ആന്‍ഡ് ബാക്ടീരിയോളജി പ്രൊഫസര്‍ ജോണ്‍ ഓക്സഫോര്‍ഡ് പറയുന്നത് നായകളുടെ വായയുടെ ഭാഗത്ത് ഒരു തരം ബാക്ടീരിയ ഉണ്ട് എന്നാണ്. ഇത് നായയുടെ ഉമിനീരിലൂടെ നിങ്ങളുടെ മുഖത്ത് നക്കുമ്പോള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പല ത്വക്ക് രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു എന്നാണ് ജോണ്‍ പറയുന്നത്. പനി പോലുള്ള അസുഖമായാണ് ആദ്യം ഇത് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പിന്നീട് ഇത് മാരകമായ ത്വാക്ക് വ്യാധി ആകുന്നുവെന്നും ജോണ്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ നായകളെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ജോണ്‍ വ്യക്തമാക്കുന്നത്.






