
മുംബൈ : 'ബ്ലൂവെയില്‍ ചലഞ്ച്' ഗെയിം കളിച്ച് അന്ധേരിയില്‍ 14 വയസ്സുകാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചലഞ്ച്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല.
ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വൈബ്സൈറ്റില്‍ പോയി ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നവരും ഉണ്ട്. ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരവും ഇല്ലാതെയാണ് ഗെയിം ആരംഭിക്കുക. തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഗെയിമിന്റെ ആദ്യഘട്ടത്തില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യണം. അന്‍പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ജീവനൊടുക്കാന്‍ നിര്‍ദേശിക്കുകയും അവര്‍ അത് അനുസരിക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തുകയുമാണ്.
റഷ്യ, ബ്രിട്ടണ്, തുടങ്ങിയ രാജ്യങ്ങളില്‍ 100 ലേറെപ്പേരാണ് ഇത്തരത്തില്‍ ഗെയിമിന്അടിമപ്പെട്ട് ജീവനൊടുക്കിയിട്ടുള്ളത്. സംഭവത്തില്‍ കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണ്. അപകട മരണത്തിന് പോലീസ് കേസെുത്തു.
