കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കാവ്യയുമായും പള്‍സറിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൂന്ന് മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. എന്നാല്‍ ചോദ്യം ചെയ്യലില്‍ പള്‍സറിനെ അറിയില്ലെന്ന മൊഴിയില്‍ കാവ്യ ഉറച്ചു നില്‍ക്കുകയായിരുന്നു.
നടന് ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് ആദ്യം നല്‍കിയത്. ഇതാണ് പിന്നീട് ദിലീപിന് കുരുക്കായത്. കാവ്യ-പള്‍സര്‍ ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍, കാവ്യയെ വീണ്ടും ചോദ്യം ചെയ്യും അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ടെന്ന് അറിയുന്നു. അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ദിലീപിന്റെ തറവാട്ടില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു.
പോലീസ് ക്ലബിലേക്ക് വരാന്‍ കാവ്യ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ തറവാട്ട് വീട്ടിലെത്തി ചോദ്യം ചെയ്തത്. എന്നാല്‍ ഇനി ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ അത് പോലീസ് €ബിലായിരിക്കുമെന്ന് പോലീസ് കാവ്യയെ അറിയിച്ചതായാണ് സൂചന. നടി ആക്രമിക്കപ്പെട്ട ദിവസം കാവ്യയും ഗായിക റിമിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.






