ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. റിട്ടേണ്‍ സമര്പ്പിക്കുന്നിതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയായിരുന്നു അതിലൊന്ന്. നിലവില്‍ 50 ശതമാനത്തോളം നികുതി ദായകര്‍മാത്രമാണ് പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം. രണ്ടുകോടിയിലധികം പേര് ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തെന്നാണ് വിവരം.

Comments