
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന സൂചനയുമായി മുഖ്യപ്രതി പള്‍സര്‍ സുനി. പ്രതികള്‍ എല്ലാം പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സറിന്റെ പ്രതികരണം. പ്രതികള്‍ എല്ലാം പിടിയിലായില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പള്‍സര്‍.
കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പള്‍സര്‍ സുനിയുടെ രഹസ്യമൊഴി കോടതി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ആവശ്യപ്പെടും. പോലീസ് പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും പല കാര്യങ്ങളും കോടതിയോട് മാത്രമായി പറയാനുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ നിലപാട്.






