
എച് എം ഡി ഗ്ലോബല്‍ കമ്പനി നോക്കിയ 8 ഓഗസ്റ്റ് 16 ന് ലണ്ടനിലാണ് ഔദ്യോഗികമായി പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഫോണ്‍ ഇറങ്ങുന്നതിന് രണ്ടാഴ്ച മുന്ബ് തന്നെ കോപ്പര്‍ ഗോള്‍ഡ് മോഡല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തായി. കാള്‍ സിഎസ് (Carl Zeiss) ഒപ്റ്റിക്സ് സംവിധാനമുള്ള ഡ്യൂവല്‍ റിയര്‍ കാമറയാണ് മൊബൈലിനുള്ളത്. ഇത് ഉപയോഗിക്കുന്ന നോക്കിയയുടെ ആദ്യത്തെ സ്മാര്‍ട്ഫോണായിരിക്കും ഇത്.
പുറത്തുവന്ന ചിത്രങ്ങളില്‍ കാണുന്നത് അനുസരിച്ച് സ്മാര്‍ട്ട്ഫോണിന് കോപ്പര്‍ മെറ്റലിക് ബോഡി, ഡ്യൂവല്‍ ക്യാമറ, എല്‍ഇഡി ഫ്ലാഷ്, മുന്പില് സെല്‍ഫി ഷൂട്ടര്‍ എന്നിവയുണ്ട്. നേരത്തെ ചില വെബ്സൈറ്റുകളില്‍ വന്ന വിവരങ്ങള്‍ അനുസരിച്ച് ആന്‍ഡ്രോയിഡ് 7.1.1 നൗഗാട് സംവിധാനം ആയിരിക്കും ഫോണില്‍ ഉപയോഗിക്കുക. 5.3 ഇഞ്ച് QHD സ്ക്രീന്‍, 4 ജി ബി/6 ജിബി റാം , 13 എംപി സെന്സര്സുള്ള ഡ്യൂവല്‍ കാമറ. നോക്കിയ 8 സ്മാര്‍ട്ഫോണിന്റെ വില 589 യൂറോ ആണ് അതായത് ഏകദേശം 43,400 രൂപ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈയിടക്ക് എച് എം ഡി ഗ്ലോബല്‍ കമ്പനി ഇന്ത്യയില്‍ രണ്ട് ബഡ്ജറ്റ് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. നോക്കിയ 105, നോക്കിയ 130 മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇറക്കിയത്. നോക്കിയ105, 999 രൂപയ്ക്കും, നോക്കിയ130 1,149 രൂപയ്ക്കും വിപണിയില്‍ എത്തി. നോക്കിയ 130 യില്‍ ഡ്യൂവല്‍ സിം സംവിധാനമുണ്ട്. നോക്കിയ 105 സ്ക്രീന്‍ വലിപ്പം 1.8 ഇഞ്ച് (QQVGA റെസൊല്യൂഷന്‍) വരും.






