
റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാൻ 4ജി വോള്‍ടി സൗകര്യമുള്ള തങ്ങളുടെ ആദ്യ ഫീച്ചര്‍ഫോണ്‍ ഇന്റക്സ് ഇന്ത്യയില്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇന്റക്സിന്റെ ടര്‍ബോ പ്ലസ് 4ജി ഫോണ്‍ 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ജിയോഫോണിന്റെ ആദ്യ എതിരാളിയാണ്. ഇത് ഇന്റക്സിന്റെ നവരത്ന പരമ്പരയില്‍ പെടുന്ന ഫോണാണ്. ഈ പരമ്പരയിലെ മറ്റ് എട്ട് ഫോണുകളിലും 2ജി നെറ്റ് വര്‍ക്ക് സൗകര്യമാണുള്ളത്. 700 മുതല്‍ 1500 രൂപവരെയാണ് ഈ ഫോണുകള്‍ക്ക് വില.
ഫോണില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം, വോയ്സ് കോളുമായിരിക്കും ഉണ്ടാവുകയെന്ന് ഇന്റക്സ് പ്രൊഡക്റ്റ് ഹെഡ് ഇഷിത ബന്‍സാല്‍ പറഞ്ഞു. കായ് ഓഎസില്‍ (KaiOS) പ്രവര്‍ത്തിക്കുന്ന ഇന്റക്സ് ടര്‍ബോ പ്ലസ് 4ജിയ്ക്ക് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണുള്ളത്. ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള ഫോണില്‍ 512 എംബി റാമും 4ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഇന്റേണല്‍ സ്റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാനുമാവും. 2 മെഗാപിക്സലിന്റെ പിന് ക്യാമറയും മുന്നില്‍സ വിജിഎ ഷൂട്ടറുമുണ്ട്. 2000 mAhന്റേതാണ് ബാറ്ററി.
71ആം സ്വാതന്ത്ര്യ ദിവസത്തിന്റെ സ്മരണക്കായിയാണ് ഞങ്ങൾ ടർബോ പ്ലസ് 4 ജി സ്മാർട്ഫോൺ ഇറക്കുന്നത്. ഉപഭോക്താക്കൾ ഫീച്ചർ ഫോണിന്റെ അടുത്ത തലത്തിലേക്കു എത്തിക്കുകയാണ് ലക്ഷ്യം എന്ന് ഇന്റെക്സ് ടെക്നോളജീസ് പ്രോഡക്റ്റ് ഹെഡ്-മൊബൈൽസ്, ഇഷിത ബൻസാൽ പറഞ്ഞു. 20 വർഷം പിന്നിട്ട ഈ കമ്പനിക്ക് ഉപഭോക്താക്കളുടെ എല്ലാ ആവിശ്യങ്ങളും മനസിലാക്കും, അങ്ങനെ എല്ലാ ആവിശ്യങ്ങളും പരിഹരിച്ച് ഇറക്കിയതാണ് ടര്‍ബോ പ്ലസ് 4ജി ഫോണ്‍.
ടര്‍ബോ പ്ലസ് 4ജി ഫോനിന് പുറമേ ഇസിഓ (ECO) സീരീസിലെ മൂന്ന് ഫീച്ചർ ഫോണുകളും ഇറക്കി- ECO 102+, ECO 106+, ECO സെൽഫി. ടർബോ സീരിസിലെ രണ്ട് സ്മാർട്ടഫോണും അവതരിപ്പിച്ചു- ടർബോ ഷൈൻ, ടർബോ സെൽഫി 18. അൾട്രാ സീരീസിൽ അൾട്രാ 2400+, അൾട്രാ സെൽഫി.






