
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ടീമിനെ കുറ്റപ്പെടുത്തിയുള്ള എഴുത്തുകാരി ശോഭാ ദേയുടെ ട്വീറ്റിന് ചുട്ട മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. നേരത്തെയും ഇതുപോലെ വിവാദപരമായ ട്വീറ്റുകൾ ശോഭാ കുറിച്ചിട്ടുണ്ട്.
'ദൈവമേ, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിലെ ഭൂരിഭാഗം ടീം അംഗങ്ങളേയും നശിപ്പിച്ച അതിമോഹത്തില്‍ നിന്നും വാണിജ്യവത്കരണത്തില്‍ നിന്നും വനിതാ ടീം അംഗങ്ങളെ രക്ഷിക്കണേ', എന്നായിരുന്നു ശോഭാ ദേയുടെ ട്വീറ്റ്.
എന്നാല്‍, ഇപ്പോഴാണോ വനിതാ ടീമിൽ എല്ലാവരുടേയും ശ്രദ്ധ എത്തുന്നത്, അവരുടെ കഠിനാധ്വാനം എല്ലാവര്ക്കും മനസിലാകുന്നതും. വൈകിയെങ്കിലും, ഇപ്പോള്‍ അവരിലേക്ക് എത്തിയ ഈ അവസരങ്ങളെ വനിതാ താരങ്ങള്‍ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത്? സച്ചിൻ പോലും തൊഴിലും ബിസിനസ്സും ഒരുപോലെയാണ് കൊണ്ടു നടന്നത്, പിന്നെ എന്തുകൊണ്ട് ഇവർക്കായിക്കൂടാ, എന്നാണ് ചില മറുപടി ട്വീറ്റുകൾ വന്നത്.
പുരുഷ ടീമിനെ തെള്ളി പറയാതെ തന്നെ നിങ്ങൾക്ക് വനിതാ ടീം അംഗങ്ങളെ അഭനന്ദിക്കാം. ടെസ്റ്റില്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യക്ക്. ഏകദിന റാങ്കിങ്ങില്‍ മൂന്നും, ട്വിന്റി20ല്‍ അഞ്ചാം സ്ഥാനത്തുമുണ്ട് ഇന്ത്യക്ക്, എന്നയിരുന്നു മറ്റൊരു ട്വീറ്റ്.
ജോലിയും കൂലിയും ഇല്ലാത്ത പേജ് 3 എഴുത്തുകാരിൽ നിന്നും വനിതാ ടീമിനെ രക്ഷിക്കണേ, ഇന്ന് വനിതാ ക്രിക്കറ്റ് താരങ്ങള്‍ പരസ്യങ്ങളുടെ ഭാഗമാകുന്നുണ്ട് എങ്കില്‍ ജനങ്ങള്‍ അവരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണത്. അല്ലാതെ അവരും നശിക്കും എന്നല്ല അര്‍ഥം, ശോഭാ ദേയ്ക്ക് മറുപടിയായി ഇങ്ങനെയും ട്വീറ്റുകൾ വന്നു.




