
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗിനും പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിയ്ക്കുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ദേവേന്ദ്ര ജജാരിയ. മറ്റ് കായിക പുരസ്കാരങ്ങള്‍ അടക്കം ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.






