
നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്എംഡി ഗ്ലോബല്‍ നോക്കിയയുടെ ക്യാമറ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചു. നോക്കിയയുടെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ക്യാമറ എന്നു മാത്രം പേരിട്ടിരിക്കുന്ന ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് പോലീസ് എന്ന വെബ്സൈറ് ആണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
എച്ച്എംഡി ഗ്ലോബല്‍ തന്നെ വികസിപ്പിച്ചെടുത്ത ക്യാമറ യൂസര്‍ ഇന്റര്‍ഫേസാണ് ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.ഈ ക്യാമറ നോക്കിയ 3, നോക്കിയ 5, നോക്കിയ 6 തുടങ്ങിയ ഫോണുകളില്‍ ഉപയോഗിക്കാം. നോക്കിയ 3 മാത്രമേ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളൂ. മറ്റ് ഫോണുകള്‍ ഈ മാസമാണ് ഇന്ത്യയില്‍ എത്തുന്നത്. ഈ ഫോണുകളില്‍ ആപ്പ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്താണ് പുറത്തിറക്കുക. എല്ലാ അപ്ഡേറ്റുകളും തത്സമയം ഫോണില്‍ ലഭിക്കും. നോക്കിയ ക്യാമറ ആപ്പ് പുതിയ വേര്‍ഷന്‍ 6.0080.07 ആണ്.
നോക്കിയയുടെ ഏറ്റവും പുതിയ മോഡല്‍ നോക്കിയ 8 ആഗസ്റ്റില്‍ പുറത്തിറക്കുമെന്നാണ് വിവരം. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 ഏഷ്യ, യൂറോപ്, നോര്‍ത്ത് അമേരിക്ക വിപണികളില്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. എച് എം ഡി ഗ്ലോബല്‍ കഴിഞ്ഞ ഇടയ്ക്കാണ് കാള്‍ സീയസ് (ഇമൃഹ ദലശ)ൈ കമ്പനിയുമായി പങ്കാളിത്തം തുടങ്ങിയത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച കാമറ ഒപ്റ്റിക്സുമായി ആയിരിക്കും പുതിയ നോക്കിയേ സ്മാര്‍ട്ട്ഫോണുകള്‍ എത്തുക.






