മോഡലിംഗ് രംഗത്തുനിന്ന് അനുരാഗ് കശ്യപ് എന്ന ബോളിവുഡ് സംവിധായകന്റെ കൈപിടിച്ചുയര്‍ത്തിയ നടിയാണ് ഹുമാ ഖുറേഷി. 2012-ല്‍ പുറത്തിറങ്ങിയ ആദ്യസിനിമയായ ഗ്യാങ്ങ്സ് ഓഫ് വ്യാസിപര് ഖുറേഷിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.
മികച്ച നടിക്കുള്ള അവാര്‍ഡിനും മികച്ച സപ്പോര്‍ട്ടിംഗ് നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷന് ഖുറേഷിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. 2017-ലെ ഹിറ്റുകളുടെ ചാര്‍ട്ടില്‍ തന്റെ പേര് രേഖപ്പെടുത്താന്‍ നിരവധി അവാര്‍ഡ് നോമിനേഷനുകളും ഈ നടിയുടെ അഭിനയജീവിതത്തിന് മാറ്റുകൂട്ടുന്നു.
ഠ ഒരുമിച്ചുള്ള പാചകം, ഡിഷ് മോശമായിപ്പോകുമ്പോള് ഞങ്ങള്‍ അത് നന്നായിരിക്കുന്നു എന്ന് പറയുന്നത്.
ഠ നിങ്ങള്‍ക്ക് നിങ്ങളായിത്തന്നെ നില്‍ക്കാനുള്ള സാഹചര്യവും പങ്കാളിയെ അയാളായി തന്നെ നില്ക്കാന് അനുവദിക്കുകയും നിങ്ങളിലെ നല്ലതിനെ എന്തോ അത് പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പ്രണയം.
ഠ സ്കൂളില്‍ വച്ച് സഹപാഠിയോടു തോന്നിയ ഒരു പ്രണയമാണ് എന്റെയുള്ളില്‍ ഉള്ളത്.
ഠ അതെ, പക്ഷേ തല്ക്കാലം പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല.
ഠ എന്നെ പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവ്.
ഠ മോശമായി സംസാരിക്കുന്നവരെ അദ്ദേഹത്തിന് ഇഷ്ടമല്ല.
ഠ തീര്‍ച്ചയായും. എന്നാലല്ലെ അത് ആസ്വദിക്കാന്‍ കഴിയൂ.

? പെര്‍ഫക്ട് ഡേയ്റ്റിനെക്കുറിച്ചുള്ള ഐഡിയ
ഠ ഒരുമിച്ചുള്ള പാചകം, ഡിഷ് മോശമായിപ്പോകുമ്പോള് ഞങ്ങള്‍ അത് നന്നായിരിക്കുന്നു എന്ന് പറയുന്നത്.
? പ്രണയം എങ്ങനെ നിര്‍വചിക്കാം.
ഠ നിങ്ങള്‍ക്ക് നിങ്ങളായിത്തന്നെ നില്‍ക്കാനുള്ള സാഹചര്യവും പങ്കാളിയെ അയാളായി തന്നെ നില്ക്കാന് അനുവദിക്കുകയും നിങ്ങളിലെ നല്ലതിനെ എന്തോ അത് പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പ്രണയം.
? ആദ്യപ്രണയം
ഠ സ്കൂളില്‍ വച്ച് സഹപാഠിയോടു തോന്നിയ ഒരു പ്രണയമാണ് എന്റെയുള്ളില്‍ ഉള്ളത്.
? ആരെങ്കിലുമയി പിരിയാന്‍ പറ്റാത്ത ബന്ധത്തിലാണോ.
ഠ അതെ, പക്ഷേ തല്ക്കാലം പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല.
? എന്താണ് ആ വ്യക്തിയിലേക്ക് അടുക്കാന്‍ പ്രേരിപ്പിച്ചത്.
ഠ എന്നെ പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവ്.
? അയാളില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്തെങ്കിലുമുണ്ടോ.
ഠ മോശമായി സംസാരിക്കുന്നവരെ അദ്ദേഹത്തിന് ഇഷ്ടമല്ല.
? പ്രണയനിമിഷത്തില്‍ നിങ്ങള്‍ അമിത സ്നേഹം കാണിക്കാറുണ്ടോ.
ഠ തീര്‍ച്ചയായും. എന്നാലല്ലെ അത് ആസ്വദിക്കാന്‍ കഴിയൂ.

? നിങ്ങള്‍ പൊസ്സസ്സീവാണോ.
ഠ അതെ. അതാര്‍ക്കാണ് ഇല്ലാത്തത്.
? പ്രണയബന്ധത്തില്‍ പങ്കാളിയും പൊസ്സസ്സീവാണെങ്കില്
ഠ ഇല്ല. അവന് എനിക്ക് മാത്രമായി ഇടംതരണം.
? ഇത്തരം ബന്ധങ്ങളെ ആരോഗ്യകരമായി എങ്ങനെ നിലനിര്‍ത്താം.
ഠ ഇരുവരും സത്യസന്ധത പുലര്‍ത്തുക. എല്ലാം മറന്ന് പ്രണയിക്കുക. പ്രണയം എങ്ങനെ ആഘോഷിക്കണമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുക എന്നാലേ ഒരുമിച്ച് സ്വയം പങ്കിടാന്‍ പറ്റൂ.
? കോപം ഉണ്ടാക്കുന്ന ഘടകം എന്താണ്.
ഠ മൃഗങ്ങളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരത
? ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്.
ഠ നല്ല കാപ്പിയും. രസകരമായ പുസ്തകങ്ങളും മധുരമായ സംഭാഷണങ്ങളും എന്നെ സന്തോഷിപ്പിക്കും.
? നിങ്ങളില്‍ പുരുഷനെ ആകര്‍ഷിക്കുന്ന സെക്സ് ആകര്‍ഷണീയത.
ഠ എന്റെ മാദകമായ ചിരി.
? പെണ്‍കുട്ടിയുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് കൊടുക്കാന്‍ പറ്റുന്ന ഉപദേശം.
ഠ അവളെ പ്രശംസിക്കുക, അവള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്നു ചോദിക്കുക, അവള്‍ക്ക് ഇഷ്ടമുള്ള റെസ്റ്റോറന്റില്‍ കൊണ്ടുപോകുക, ചേര്‍ന്നു നടക്കുമ്പോള്‍ നെറ്റിയില്‍ ചുംബിക്കുക. സുരക്ഷിതമായി വീട്ടില്‍ കൊണ്ടുവിടുക, അങ്ങനെ നല്ല ഒരു ജെന്റില്മാനായിരിക്കും.
കളിചിരിയുമായി സംസാരം നിര്‍ത്തി. ഇത്രയും മതി എന്ന പറയുകയായിരുന്നു ഹുമാ ഖുറേഷി.

Comments