ബെംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും സംസ്ഥാനത്തേക്ക് പോകുവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മഅദനി പറഞ്ഞു.
എത്ര വലിയ പ്രതിസന്ധിയിലും ജാതിമതവര്ഗ്ഗവിത്യാസമില്ലാതെ കൂടെനിന്നു ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയെന്നും യാത്രയ്ക്ക് തൊട്ടുമുന്‍പ് മഅദനി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്താവളത്തിലേക്ക് യാത്രതിരിച്ച മഅദനി 2.30ക്ക് ബംഗളുരുവില്‍നിന്നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും. ഏകദേശം 3.30 നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങുന്ന മഅദനി പിന്നീട് റോഡ് മാര്‍ഗ്ഗം കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലേക്കു പോകും. അവിടെ മഅദനി ആദ്യം അമ്മയെ കാണും. മകന് സ്വലാഹുദ്ദീന്‍ അയ്യൂബി ഒപ്പമുണ്ടാകും.
ഒമ്പതിനു കണ്ണൂരിലാണ് മൂത്ത മകന്റെ വിവാഹം. അതിനായി എട്ടിന് ഉച്ചയോടെ കണ്ണൂരിലേക്കു തിരിക്കും. വിവാഹച്ചടങ്ങിനു ശേഷം വൈകിട്ടു നാലിന് അന്‍വാര്‍ശേരിയിലേക്കു മടങ്ങും. 19ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബംഗളുരുവിലേക്കുള്ള മടക്കയാത്ര.






