
ഏറെ ദിവസമായി നീണ്ടു നിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമിട്ടിരിക്കുന്നതാണ് ടെക് ലോകത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍. ഉപഭോക്താക്കള്‍ക്ക് ഇനി ധൈര്യമായി ജിയോ ഫോണ്‍ വാങ്ങിക്കാം.
ജിയോ 1500 രൂപയുടെ ഫോണ്‍ ഇറക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ചര്‍ച്ചയായതാണ് ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. ഫോണിനുവേണ്ടി ജിയോ വാങ്ങുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രധാന ചര്‍ച്ച വിഷയമാണ്.
ഈ ചര്‍ച്ചകളിലെല്ലാം പ്രധാനപ്പെട്ട ഒന്നായിരുന്നു ഫോണില്‍ വാട്സ്ആപ്പ് ഉണ്ടാകുമോ, ഇല്ലയോ എന്നതായിരുന്നു പ്രധാന ചര്‍ച്ച. ഫോണിന്റെ മുന്നേറ്റത്തില്‍ ഇത് തടസ്സമാകാതിരിക്കാനാണ് ഫോണില്‍ വാട്സ്ആപ്പ് ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാട്സ്ആപ്പ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായ കൈ ഓ എസ് എന്ന പ്ലാറ്റ്ഫോമിന്റെ വാട്സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തു തന്നെയായാലും വാട്സ്ആപ്പ് ഫോണില്‍ ലഭ്യമാകുമെന്നാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.






