തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജൂലൈ 22നാണ് വിന്‍സന്റിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
വീട്ടമ്മയുടെ ഭര്‍ത്താവില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി അവരെ എംഎല്‍എ പതിവായി വിളിച്ചിരുന്നു. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സന്റ് വീട്ടമ്മയുമായി ബന്ധം തുടങ്ങിയത്. എംഎല്‍എ ആയ ശേഷവും നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇഷ്ടക്കേട് തുറന്ന് പറഞ്ഞിട്ടും നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടും എംഎല്‍എ വീട്ടമ്മയെ ശല്യം ചെയ്തു കൊണ്ടിരുന്നു.
കെപിസിസി സെക്രട്ടറിയായിരുന്നു എം. വിന്‍സന്റ് എംഎല്‍എ. പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പൂര്‍ണ പിന്തുണയാണ് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നല്‍കിയത്.
