കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണയുമായി നടന് അനില്‍ നെടുമങ്ങാട്. കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കുന്നത് പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന് അനില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അനില്‍ നെടുമങ്ങാട്.
അനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സിനിമാ നടൻ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകൻമാരും കഴുത പുലികളും വളഞ്ഞ് നിൽക്കുന്നത് കണ്ട് നിൽക്കുന്നതും ദുരന്തം തന്നെ.. സ മന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസിൽ അയാൾക്കെതിരേ ഒരു വീഡിയോ കോർട്ടിൽ എത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. സ്വന്തമായ അഭിപ്രായം പറയാൻ ഇപ്പോ പേടിയാണ് .. സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുത പുലികൾക്ക് തിന്നാൻ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു.






