
ന്യൂഡല്‍ഹി: ലോകകപ്പിന് മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 17 ടീം ശക്തരായ ചിലിയെ 1-1ന് സമനിലയില്‍ കുരുക്കി. 80ാം മിനിറ്റില്‍ നൊഗാംബാ നോറമാണ് ഇന്ത്യക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. ചിലി 40ാം മിനിറ്റില്‍ ലീഡ് നേടിയിരുന്നു. മെക്സിക്കോ സിറ്റിയിൽ നടന്ന ടോർണിയോ ഡി 4 നാസിയോനെസ് ടൂർണമെന്റ് അവസാന കളി ആയിരുന്നു ഇത്.
ലോകകപ്പ് യോഗ്യത മത്സരത്തിന്റെ സൗത്ത് അമേരിക്കൻ അണ്ടര്‍ 17 ചാംപ്യൻഷിപ്സ് റണ്ണേഴ്സപ്പായ ചിലി 40ാം മിനിറ്റിലാണ് ലീഡ് ഗോൾ നേടിയത്. നൊഗാംബാ നോറമാണ് ഇന്ത്യക്കുവേണ്ടി അവസാന 10 മിനുട്ടിൽ ഗോൾ അടിച്ചത്. Iഅതേസമയം, ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആതിഥേയരായ മെക്സിക്കോ 5-1 നാണ് ഇന്ത്യയെ തകർത്തത്. കൊളമ്പിയയുമായി 3 -0 ത്തിനും ഇന്ത്യ തൊറ്റു.






